കാസർകോട്: ചീമേനിയിലെ വീട്ടിൽ വൻ കവർച്ച. വീടിന്റെ മുൻഭാഗം തകർത്ത് 40 പവൻ സ്വർണാഭരണങ്ങളും നാല് കിലോ വെള്ളിപാത്രങ്ങളും കവർന്നു. കണ്ണൂർ സ്വദേശിയും എൻജിനീയറുമായ എൻ മുകേഷിന്റെ ചെമ്പ്രകാനത്തെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ഒരു മാസമായി വീട്ടുജോലിക്ക് നിർത്തിയ നേപ്പാൾ സ്വദേശിയെയും ഭാര്യയെയും കാണാതായിട്ടുണ്ട്. വീട്ടിലെ കന്നുകാലികളെ പരിപാലിക്കുവാൻ എത്തിയ ചക്രഷാഹിയെന്ന ഭാസ്കറിനെയാണ് കാണാതായത്. ഇയാളുടെ ഭാര്യ ഇഷയെയും കാണാതായിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ മുകേഷും കുടുംബവും വീട്ടിൽ എത്തിയപ്പോഴാണ് കവർച്ച നടന്നതായി ശ്രദ്ധയിൽപ്പെടുന്നത്. കിടപ്പുമുറിയിലെ ഷെൽഫിൽ സൂക്ഷിച്ച് ആഭരണങ്ങളാണ് മോഷണം പോയത്. സ്യൂട്ട്കേയ്സ് പൊളിച്ച നിലയിലായിരുന്നു. ചീമേനി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
