‘എനിക്ക് കുഞ്ഞ് ജനിച്ചാല്‍ മാധ്യമങ്ങള്‍ കാണാന്‍ വരരുത്..’; നാലാം വിവാഹം കഴിക്കാനൊരുങ്ങി നടന്‍ ബാല

തമിഴ് നടന്‍ ബാല വീണ്ടും വിവാഹിതനാകുന്നു. മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവേയാണ് താരം ഇക്കാര്യം വീണ്ടും വെളിപ്പെടുത്തിയത്. എന്നാല്‍ വധു ആരാണ് എന്ന് വ്യക്തമാക്കാന്‍ നടന്‍ തയ്യാറായില്ല നിയമപരമായി വീണ്ടും വിവാഹിതനാകും തനിക്ക് കുഞ്ഞ് ജനിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ കാണാന്‍ ഒരിക്കലും വരരുത് എന്നും അഭ്യര്‍ഥിച്ചു. തന്റെ നാലാം വിവാഹത്തെ കുറിച്ചാണ് ബാല സംസാരിച്ചത്. ഗായിക അമൃതയ്ക്ക് മുമ്പ് ഒരു കന്നടക്കാരിയായ പെണ്‍കുട്ടിയെ ബാല വിവാഹം ചെയ്തിരുന്നു. അമൃത തന്നെയാണ് ബാലയുടെ ആദ്യ വിവാഹത്തെ കുറിച്ച് പറഞ്ഞത്. തനിക്ക് മുമ്പ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നു, എന്നാല്‍ അത് വൈകിയാണ് താന്‍ അറിഞ്ഞത് എന്നായിരുന്നു അമൃത പറഞ്ഞത്.
അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോക്ടര്‍ എലിസബത്തിനെയാണ് ബാല മൂന്നാമത് വിവാഹം ചെയ്തത്. എലിസബത്തുമായി വേര്‍പിരിഞ്ഞു എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. എങ്കിലും ഇവരുടെ വിവാഹമോചനത്തെ കുറിച്ച് ബാലയോ എലിസബത്തോ വ്യക്തമാക്കിയിട്ടില്ല.
അതേസമയം പലരില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നു നടന്‍ പറയുന്നു. ഭീഷണി കോള്‍ വന്ന് എന്നും താന്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട് എന്നും പറയുന്നു. തന്റെ വീടിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബാല പുറത്തുവിട്ടതും ചര്‍ച്ചയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page