സുരക്ഷാ മതിലിലിടിച്ച് കാര്‍ കിണറ്റിലേക്ക് മറിഞ്ഞു; ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: ദമ്പതികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്കു മറിഞ്ഞു. കോലഞ്ചേരിക്ക് സമീപം പാങ്കോടാണ് അപകടം. കൊട്ടാരക്കരയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്നു കാര്‍ യാത്രക്കാര്‍. ഇവര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറിന്റെ സംരക്ഷണ ഭിത്തി തകര്‍ത്താണ് 15 കോല്‍ താഴ്ചയുള്ള കിണറിലേക്ക് വീണത്. കിണറില്‍ വെള്ളം കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടം നടന്നതിനു പിന്നാലെ ദമ്പതികള്‍ക്ക് കാറിന്റെ ഡോര്‍ തുറക്കാന്‍ സാധിച്ചത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page