ലെബനനില്‍ ഇസ്രായേല്‍ കരയാക്രമണം തുടങ്ങി; പശ്ചിമേഷ്യയില്‍ ആശങ്ക

ബെയ്‌റൂട്ട്: വ്യോമാക്രമണത്തിനു പിന്നാലെ ലെബനനില്‍ ഇസ്രായേല്‍ കരയാക്രമണം ആരംഭിച്ചു. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് കരയുദ്ധമെന്ന് ഇസ്രായേല്‍ സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി.കരയുദ്ധത്തിനു തയ്യാറാണെന്നു ഹിസ്ബുല്ലയും നേരത്തെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തെക്കന്‍ തുറമുഖ നഗരമായ ടയറിലെ അല്‍-ബസ് അഭയാര്‍ത്ഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തില്‍ ഹമാസ് കമാന്റര്‍ ഫത്ത ഷരീഫ് കൊല്ലപ്പെട്ടിരുന്നു. പാലസ്തീനു പുറത്തുള്ള കമാന്റിലെ അംഗമായിരുന്ന ഷെരീഫ് ലെബനന്‍ കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്. സെന്‍ട്രല്‍ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പാര്‍പ്പിട സമുച്ചയം തകര്‍ന്നു. ഹിസ്ബുള്ള നേതാവ് …

ബോളിവുഡ് നടന്‍ ഗോവിന്ദയ്ക്ക് അബദ്ധത്തില്‍ വെടിയേറ്റു; നടന്‍ ഐസിയുവില്‍

മുംബൈ: ബോളിവുഡ് നടന്‍ ഗോവിന്ദയ്ക്ക് അബദ്ധത്തില്‍ വെടിയേറ്റു. സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തിലാണ് കാലിന് വെടിയേറ്റത്. മുംബൈയിലെ വീട്ടില്‍ വെച്ച് റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മുംബൈ അന്ധേരിയിലെ കൃതി കെയര്‍ ഹോസ്പിറ്റലിലെ ഐസിയുവിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റ താരത്തിന് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 4.45ന് ഒരു കൂടിക്കാഴ്ചക്കായി വീട്ടില്‍ നിന്ന് പോകാന്‍ ഇരിക്കെയാണ് അപകടം സംഭവിച്ചത്. ബുള്ളറ്റ് നീക്കം ചെയ്തു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അതേസമയം, ഗോവിന്ദയുടെ കുടുംബം അദ്ദേഹത്തിന്റെ ആരോഗ്യനില …

ബൈക്കില്‍ ലോറിയിടിച്ച് അച്ഛനും മൂന്നു മക്കളും മരിച്ചു; ഭാര്യയ്ക്ക് ഗുരുതരം

മംഗ്‌ളൂരു: കാര്‍ക്കള-ധര്‍മ്മസ്ഥല റോഡിലെ നല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. വേണൂരില്‍ താമസക്കാരായ കൊടപട്യ സ്വദേശി സുരേഷ് ആചാര്യ (35), മക്കളായ സുമിഷ (7), സുഷ്മിത (5), സുശാന്ത് (2) എന്നിവരാണ് മരിച്ചത്. ഭാര്യ മീനാക്ഷിക്ക് (32) ഗുരുതരമായി പരിക്കേറ്റു. നവരാത്രി ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ക്കായി കൊടപട്യയിലെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ പാജഗുഡ്ഡ എന്ന സ്ഥലത്തുവച്ച് എതിരെ വന്ന ലോറിയിടിച്ചാണ് അപകടം. സുരേഷ് ആചാര്യയും മൂന്നു മക്കളും അപകടസ്ഥലത്തു തന്നെ മരിച്ചു.

പനി ബാധിച്ച് ചികില്‍സയിലായിരുന്ന നാലാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: പനി ബാധിച്ച് ചികില്‍സയിലായിരുന്ന നാലാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഉദുമ കൊക്കാലിലെ പഴയ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ റിജേഷിന്റെയും സിത്താരയുടെയും (ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ അധ്യാപിക) മകള്‍ കെ സാത് വിക (9) ആണ് മരിച്ചത്. ഉദുമ ഗവ.എല്‍പി സ്‌കൂള്‍ നാലാം തരം വിദ്യാര്‍ത്ഥിനിയാണ്. മൂന്ന് ദിവസം മുമ്പാണ് പനി ബാധിച്ചത്. സുഖം പ്രാപിച്ചു വരുന്നതിനിടയില്‍ തിങ്കളാഴ്ച വൈകുന്നേരം ക്ഷീണം അനുഭവപ്പെട്ട കുട്ടിയെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രാത്രി 12 മണിയോടെ മരണപ്പെടുകയായിരുന്നു. പഠനത്തിലും …

ചിത്രീകരണത്തിനിടെ അസ്വസ്ഥത; സൂപ്പർസ്റ്റാർ രജനികാന്ത് ആശുപത്രിയിൽ

ചെന്നൈ: അസ്വസ്ഥയെ തുടർന്നു സൂപ്പർസ്റ്റാർ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് രജനീകാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ലോകേഷ് കനകരാജിന്റെ കൂലി സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.അതേസമയം ആരോഗ്യനില തൃപ്തികരമാണെന്നും തുടർപരിശോധനകൾ ഇന്ന് ആയിരിക്കുമെന്നുമാണ് വിവരം. നേരത്തെ 2020-ൽ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് രജനികാന്തിനെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തൻ്റെ രാഷ്ട്രീയ പാർട്ടി ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ …