മംഗ്‌ളൂരു: കാര്‍ക്കള-ധര്‍മ്മസ്ഥല റോഡിലെ നല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. വേണൂരില്‍ താമസക്കാരായ കൊടപട്യ സ്വദേശി സുരേഷ് ആചാര്യ (35), മക്കളായ സുമിഷ (7), സുഷ്മിത (5), സുശാന്ത് (2) എന്നിവരാണ് മരിച്ചത്. ഭാര്യ മീനാക്ഷിക്ക് (32) ഗുരുതരമായി പരിക്കേറ്റു. നവരാത്രി ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ക്കായി കൊടപട്യയിലെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ പാജഗുഡ്ഡ എന്ന സ്ഥലത്തുവച്ച് എതിരെ വന്ന ലോറിയിടിച്ചാണ് അപകടം. സുരേഷ് ആചാര്യയും മൂന്നു മക്കളും അപകടസ്ഥലത്തു തന്നെ മരിച്ചു.