മണിക്കൂറോളം കുഴിയില്‍ കിടന്ന് രക്തം വാര്‍ന്നു; നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

 

 

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂര്‍ വാരം ചാലില്‍ മെട്ടയിലെ പി. കെ നിഷാദ് (45) ആണ് മരിച്ചത്. കക്കാട് കോര്‍പറേഷന്‍ സോണല്‍ ഓഫിസിനു എതിര്‍വശത്തു നിന്നും പുലി മുക്കിലേക്കുള്ള റോഡിലാണ് അപകടം. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ഓടുന്നതിനിടെ റോഡില്‍ നിന്നും താഴ്ചയിലുള്ള വീട്ടു മുറ്റത്തേക്ക് മറിയുകയായിരുന്നു. മതിലിനും ബാത്ത് റുമിനും ഇടയിലായതിനാല്‍ പെട്ടെന്ന് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. ഇതിനു ഏതാനും അകലെ നിര്‍ത്തിയിട്ട വാഹനമെടുക്കാന്‍ എത്തിയ വീട്ടുകാരില്‍ ഒരാളാണ് നിഷാദ് വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. മണിക്കൂറിലേറെ വീണു കിടന്നതായാണ് സൂചന. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വാരത്തെ തറവാട്ടു വീട്ടില്‍ നിന്നും പള്ളിക്കുന്നിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. പരേതരായ ഒവി ഉത്തമന്റെയും പി.കെ ശ്രീവല്ലിയുടെയും മകനാണ്. ഭാര്യ: ജ്യോതി. മക്കള്‍: അഭിനന്ദ്, അനാമിക സഹോദരങ്ങള്‍: പികെ ഷീജ, ശരത്ത് കുമാര്‍, രഞ്ജിമ, പരേതനായ സുധീപ്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page