ഉഡുപ്പിയില്‍ പിടിയിലായ ശ്രുതിയെ മേല്‍പ്പറമ്പ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റുരേഖപ്പെടുത്തി; ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും

  കാസര്‍കോട്: പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരെ ഹണിട്രാപ്പില്‍ കുടുക്കിയ ശ്രുതി കൊമ്പനടുക്കത്തെ(35) മേല്‍പ്പറമ്പ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റുരേഖപ്പെടുത്തി. ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കര്‍ണാടക ഉഡുപ്പിയിലെ ഒരു ലോഡ്ജില്‍ വച്ചാണ് ശ്രുതിയെ പിടികൂടിയത്. ഈ സമയത്ത് ഒപ്പം ഉണ്ടായിരുന്ന മക്കളെ ശ്രുതിയുടെ മാതാവിനൊപ്പം അയച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ ശനിയാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ പരാതിക്കാരനായ പൊയിനാച്ചി സ്വദേശി തിരിച്ചറിഞ്ഞു. തുടര്‍ന്ന് ശ്രുതിയില്‍ നിന്ന് പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് …

അര്‍ജുന്റെ ലോറി 132 മീറ്റര്‍ അകലെ; മനുഷ്യ സാന്നിധ്യം ഉറപ്പിക്കാനായില്ല

  ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനായി പന്ത്രണ്ടാം ദിനത്തില്‍ നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ ലോറി പുഴയില്‍ നിന്നും 132 മീറ്റര്‍ അകലെ കണ്ടെത്തി. ലോറി നേരത്തേയുണ്ടായിരുന്ന ഭാഗത്തുനിന്ന് തെന്നി നീങ്ങുകയാണെന്നാണ് നിഗമനം. ട്രക്കുള്ളത് ചെളിയില്‍ പൂഴ്ന്ന നിലയിലാണെന്നും ഭാഗികമായി തകര്‍ന്നിട്ടുണ്ടെന്നും ദൗത്യസംഘം അറിയിച്ചു. മനുഷ്യ സാന്നിധ്യം കണ്ടെത്താനിയിട്ടില്ല. ട്രക്കുള്ളത് ചെളിയില്‍ പൂഴ്ന്ന നിലയിലാണെന്നും ഭാഗികമായി തകര്‍ന്നിട്ടുണ്ടെന്നും ദൗത്യസംഘം അറിയിച്ചു. അതേസമയം അതില്‍ മനുഷ്യ സാന്നിധ്യമുണ്ടോയെന്ന് ഉറപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് വിവരം. ട്രക്കിന്റേതിന് സമാനമായ സിഗ്‌നലുകള്‍ …

ചട്ടഞ്ചാലിലും ഹൈറിച്ച് തട്ടിപ്പ്; യുവതിയുടെ 4.10 ലക്ഷം രൂപ സ്വാഹയായി, മൂന്നു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ആയിരം കോടിയിലധികം രൂപ അടിച്ചു മാറ്റിയ തൃശൂരിലെ ഹൈറിച്ച് കമ്പനിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലും കേസെടുത്തു. കുന്നാറ സ്വദേശിനിയായ തസ്നിയ നല്‍കിയ പരാതി പ്രകാരമാണ് കേസ്. ഹൈറിച്ച് കമ്പനിയുടെ പ്രമോട്ടോര്‍മാരായ കാഞ്ഞങ്ങാട്, കൊളവയലിലെ സൈബുന്നീസ, കാഞ്ഞങ്ങാട്ടെ സാബു, കോഴിക്കോട്ടെ സാനിബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 4.10 ലക്ഷം രൂപ നിക്ഷേപമായി വാങ്ങിച്ച് വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസ്.

പടന്നക്കാട് ദേശീയപാതയോരത്ത് കഞ്ചാവ് കൃഷി; വേരോടെ പിഴുതെടുത്ത് ഡിവൈ.എസ്.പി.യും സംഘവും

കാസര്‍കോട്: കാഞ്ഞങ്ങാട്, പടന്നക്കാട് ദേശീയ പാതയോരത്ത് കഞ്ചാവ് കൃഷി കണ്ടെത്തി. ഒരു കടയുടെ മുന്നില്‍ കഞ്ചാവ് ചെടി വളര്‍ന്നു നില്‍ക്കുന്നത് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. വാഹനം നിര്‍ത്തി സമീപത്തെത്തി പരിശോധിച്ചപ്പോഴാണ് മൂന്നു ചെടികള്‍ കൂടി വളര്‍ന്നു നില്‍ക്കുന്നത് കണ്ടത്. ഡിവൈ.എസ്.പി വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ.യും സംഘവും സ്ഥലത്തെത്തി നാലു കഞ്ചാവു ചെടികളും വേരോടെ പിഴുതെടുത്ത് സ്റ്റേഷനിലേക്കു മാറ്റി. ചെടികള്‍ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചതായി ഡിവൈ.എസ്.പി പറഞ്ഞു. ആരാണു കഞ്ചാവ് കൃഷിക്കു പിന്നിലെന്നതിനെ …

ജമ്മു കശ്മീരിലെ കുപ് വാരയില്‍ പാക്ക് സൈന്യത്തിന്റെ നീക്കം തകര്‍ത്തു; ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു; പാക്കിസ്ഥാന്റെ ഒരു സൈനീകനും കൊല്ലപ്പെട്ടു

  ജമ്മു കശ്മീര്‍: കുപ്വാരയിലെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണം പരാജയപ്പെടുത്തിയെന്ന് സൈന്യം. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. പാക്കിസ്ഥാന്റെ ഭാഗത്തും ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യമെന്ന് ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ആക്രമണം നടത്തിയത്. നിയന്ത്രണ രേഖയ്ക്ക് സമീപം മാചല്‍ സെക്ടറിലായിരുന്നു സംഭവം. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തിലെ മേജര്‍ അടക്കം നാല് സൈനികര്‍ക്ക് പരിക്കേറ്റതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. വടക്കന്‍ കശ്മീര്‍ ജില്ലയിലെ ത്രെഹ്ഗാം …

കുട്ടിഡ്രൈവര്‍മാര്‍ ജാഗ്രത; കാസര്‍കോട് ട്രാഫിക് പൊലീസ് പിന്നാലെയുണ്ട്

  കാസര്‍കോട്: നഗരത്തിലും, സമീപ പ്രദേശങ്ങളിലും, നിരത്തിലൂടെ ലൈസന്‍സ് ഇല്ലാതെ പായുന്ന കുട്ടി ഡ്രൈവര്‍മാരെ പിടികൂടാന്‍ കണ്ണുവെച്ച് കാസര്‍കോട് ട്രാഫിക് പൊലീസ്. ഇങ്ങനെ വിലസുന്നവരില്‍ ഭൂരിഭാഗവും സ്‌കൂള്‍ വിദ്യാര്‍ഥികളായതിനാല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധനകളാണ് പൊലീസ് നടത്തി വരുന്നത്. ഒരു മാസത്തിനിടെ മാത്രം കാസര്‍കോട് നഗരത്തില്‍ നിന്നും, സമീപ പ്രദേശങ്ങളില്‍ നിന്നുമായി 5 കുട്ടി ഡ്രൈവര്‍മാരെയാണ് കാസര്‍കോട് ട്രാഫിക് പൊലീസ് പിടികൂടിയത്. ഇവയില്‍ മൂന്ന് കേസുകളും പിടികൂടിയത്, കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂള്‍ പരിസരത്ത് …

കുമ്പള പഞ്ചായത്തിലെ ഫണ്ട് തിരിമറി; വിജിലന്‍സിന് പരാതി നല്‍കി

  കാസര്‍കോട്: കുമ്പള പഞ്ചായത്തിലെ ഫണ്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയ സംഭവത്തെ കുറിച്ച് സമഗ്രഅന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറയുടെ നേതൃത്വത്തില്‍ വിജിലന്‍സിന് നിവേദനം നല്‍കി. പഞ്ചായത്തപഹരണത്തെ കുറിച്ചും അതിനുണ്ടായ സാഹചര്യത്തെ കുറിച്ചും ഡിവൈഎസ്പി വി ഉണ്ണികൃഷ്ണന്‍ സംഘാംഗങ്ങളോട് ആരാഞ്ഞു. വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, അംഗങ്ങളായ ബിഎ റഹ്‌മാന്‍, യൂസഫ് ഉളുവാര്‍, അന്‍വര്‍ ഹുസൈന്‍, അബ്ദുല്‍ റിയാസ് തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. സംഭവം ശ്രദ്ധയില്‍പെട്ടിട്ടും പരാതി നല്‍കുന്നതിനുണ്ടായ കാലതാമസം നാട്ടില്‍ …

പയ്യന്നൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട; അരക്കോടി രൂപയുമായി 3 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട; അരക്കോടിയോളം രൂപയുമായി മൂന്നു പേര്‍ അറസ്റ്റില്‍. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെയാണ് കുഴല്‍പ്പണം പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശികളായ മൂന്നു പേരാണ് പൊലീസിന്റെ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ചട്ടഞ്ചാലിലെ കഞ്ചാവ് വേട്ട; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിയ 1.152ഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കാഞ്ഞങ്ങാട്, അജാനൂര്‍, പുതിയക്കണ്ടത്തെ വി. പ്രവീണ്‍ (39), മാവുങ്കാല്‍, കാട്ടുകുളങ്ങരയിലെ കണ്ടത്തില്‍ ഹൗസില്‍ കെ.വി ശ്രീജിത്ത് (20) എന്നിവരെയാണ് കോടതി രണ്ടു ദിവസത്തേക്ക് മേല്‍പ്പറമ്പ് എസ്.ഐ കെ. വേലായുധന്റെ കസ്റ്റഡിയില്‍ വിട്ടത്. ജുലൈ പത്തിനാണ് ഇരുവരെയും നോര്‍ത്ത് ചട്ടഞ്ചാലില്‍ വച്ച് മേല്‍പ്പറമ്പ് എസ്.ഐ വി.കെ അനീഷും സംഘവും പിടികൂടിയത്. ചെര്‍ക്കള ഭാഗത്തു നിന്നും ഓടിച്ചുവന്ന സ്‌കൂട്ടറിലെ യാത്രക്കാരായിരുന്നു ഇരുവരും. ഈ സമയത്ത് …

മംഗളൂരു ബംഗളൂരു പാതയില്‍ മണ്ണിടിച്ചല്‍; നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

rail-route-changed-due-to–near-   ബംഗളൂരു; മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ബെംഗളുരു-മംഗളുരു റൂട്ടില്‍ നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ കര്‍ണാടക ഹാസനിലെ സകലേഷ് പുര മേഖലയില്‍ യദകുമേരി കടഗരവള്ളി സ്റ്റേഷനുകള്‍ക്ക് ഇടയിലാണ് മണ്ണിടിഞ്ഞത്. വൈകിയ ട്രെയിനുകളിലുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക സര്‍ക്കാരിന് കീഴിലെ കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രയൊരുക്കി. മണ്ണിടിച്ചിലില്‍ ഗുഡ്സ് ട്രെയിനിന്റെ എഞ്ചിന്‍ ഭാഗത്ത് സാരമായ കേടുപാടുകള്‍ പറ്റി. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ ട്രാക്കിലെ മണ്ണ് മാറ്റി തുടങ്ങി. ഇതുവഴി വേഗം കുറച്ച് ട്രെയിനുകള്‍ …