ചട്ടഞ്ചാലിലെ കഞ്ചാവ് വേട്ട; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിയ 1.152ഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കാഞ്ഞങ്ങാട്, അജാനൂര്‍, പുതിയക്കണ്ടത്തെ വി. പ്രവീണ്‍ (39), മാവുങ്കാല്‍, കാട്ടുകുളങ്ങരയിലെ കണ്ടത്തില്‍ ഹൗസില്‍ കെ.വി ശ്രീജിത്ത് (20) എന്നിവരെയാണ് കോടതി രണ്ടു ദിവസത്തേക്ക് മേല്‍പ്പറമ്പ് എസ്.ഐ കെ. വേലായുധന്റെ കസ്റ്റഡിയില്‍ വിട്ടത്. ജുലൈ പത്തിനാണ് ഇരുവരെയും നോര്‍ത്ത് ചട്ടഞ്ചാലില്‍ വച്ച് മേല്‍പ്പറമ്പ് എസ്.ഐ വി.കെ അനീഷും സംഘവും പിടികൂടിയത്. ചെര്‍ക്കള ഭാഗത്തു നിന്നും ഓടിച്ചുവന്ന സ്‌കൂട്ടറിലെ യാത്രക്കാരായിരുന്നു ഇരുവരും. ഈ സമയത്ത് സ്ഥലത്ത് വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. സ്‌കൂട്ടറിനു കൈ കാണിച്ചപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചു പോകാന്‍ ശ്രമിച്ച സംഘത്തെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. സംശയം തോന്നി സീറ്റിന്റെ അടിവശത്ത് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികള്‍ക്ക് കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്നു വ്യക്തമായിരുന്നില്ല. ഉറവിടം കണ്ടെത്തുന്നതിനാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൊര്‍ക്കാടിയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഇന്ന് കൂറ്റന്‍ പെണ്‍പന്നി ഉള്‍പ്പെടെ രണ്ടെണ്ണത്തിനെ ചത്തനിലയില്‍ കണ്ടെത്തി; ഒരാള്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു, നാട്ടുകാര്‍ ആശങ്കയില്‍
Scroll to top

You cannot copy content of this page