കാഞ്ഞങ്ങാട്: പാരീസില്‍ നടക്കുന്ന ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സിനെ വരവേല്‍ക്കാന്‍ രാവണീശ്വരം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കൂട്ടയോട്ടം നടന്നു. ഒളിമ്പിക്‌സിനെക്കുറിച്ചും കായികാഭ്യാസങ്ങളെ കുറിച്ചും കുട്ടികളില്‍ അവബോധമുണ്ടാക്കാന്‍ കൂടി നടന്ന പരിപാടിയില്‍ പി ടി എ വൈസ് പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്‍ ദീപശിഖ തെളിയിച്ചു. പ്രിന്‍സിപ്പല്‍ കെ ജയചന്ദ്രന്‍, ഹെഡ്മിസ്ട്രസ് വി ബിന്ദു എന്നിവര്‍ ദീപശിഖ സ്വീകരിച്ചു. സംസ്ഥാന കായിക താരം കെ പി കാര്‍ത്തിക് ദീപശിഖാ പ്രയാണത്തിനു നേതൃത്വം നല്‍കി. സോഷ്യല്‍ സര്‍വ്വീസ് യൂണിറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ്, നാഷണല്‍ സര്‍വ്വീസ് യൂണിറ്റ് കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. കായിക പ്രതിജ്ഞയുമുണ്ടായിരുന്നു. കായികാധ്യാപിക ലിമാ സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കി.