ഓപ്പറേഷൻ തുഫാൻ: ഗോവയിൽ നിന്നു കടത്തികൊണ്ടുവന്ന എം.ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

പയ്യന്നൂര്‍: ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ തുഫാന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ പയ്യന്നൂരില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ . രാമന്തളി എട്ടിക്കുളം നഫീസ മന്‍സിലില്‍ എന്‍.പി.മുഹമ്മദ് തസ്ലിമി(35) നെയാണ് പയ്യന്നൂർ എസ് ഐ അനീഷ് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ദിവസം വൈകിട്ട് 5.35 ഓടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വച്ചാണ് ഡാന്‍സാഫിന്റെ സഹായത്തോടെ പിടികൂടിയത്. 5.450 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
ഗോവയില്‍ നിന്ന് ട്രെയിൻ മാര്‍ഗം കൊണ്ടുവന്നതായിരുന്നു എം.ഡി.എം.എ. മയക്കുമരുന്ന് കൈപ്പറ്റാന്‍ നാലുപേര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നു. എന്നാല്‍ പൊലീസിനെ കണ്ടതോടെ ഇവര്‍ രക്ഷപ്പെട്ടു. നേരത്തെ എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ രണ്ട് മയക്കുമരുന്ന് കേസുണ്ടായിരുന്നു. ഗോവ, എറണാകുളം, കോഴിക്കോട് തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗമാണത്രെ മുഹമ്മദ് തസ്ലിം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page