മുംബൈ എക്സ്പ്രസ് ഹൈവേയ്ക്കു സമീപം ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ചു; താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു, നിരവധി പേർക്ക് പരിക്ക്

 

മുംബൈ: മുംബൈ എക്സ്പ്രസ് ഹൈവേയ്ക്കു സമീപം ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം സംഭവിച്ചത്. ഡോംബിവ്ലിയിലെ കേസര്‍ ഗ്രാമത്തില്‍ നിന്ന് ഭക്തരുമായി പന്തര്‍പുരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് മുമാബായ്-ലോണാവാല പാതയില്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് ബസ് താഴ്ചയില്‍ നിന്ന് പുറത്തെടുത്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. പരിക്കേറ്റവരില്‍ 42 പേരെ എംജിഎം ആശുപത്രിയിലും മൂന്നു പേരെ സമീപമുള്ള സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി നവി മുംബൈ ഡിസിപി പങ്കജ് ദഹാനെ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page