പണി തേടിയെത്തി; കിട്ടാതെ വന്നപ്പോള്‍ മോഷണം; കട കുത്തിത്തുറന്ന് 10 ലക്ഷം രൂപ കവര്‍ന്ന കന്നി മോഷ്ടാക്കള്‍ അറസ്റ്റില്‍

മംഗളൂരു: പണി തേടിയെത്തി കിട്ടാതെ വന്നപ്പോള്‍ കട കുത്തിത്തുറന്ന രണ്ട് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് നസീര്‍ (27), ഇല്യാസ്ഖാന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഇരുവരും തൊഴില്‍ തോടി മംഗളൂരുവില്‍ എത്തിയത്. പല സ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കിട്ടിയില്ലത്രെ. നാട്ടിലേക്ക് തിരികെ പോകാനുള്ള പണം പോലും കൈയില്‍ ഇല്ലാത്ത അവസ്ഥ വന്നതോടെയാണ് ഇരുവരും മോശണം നടത്താന്‍ തീരുമാനിച്ചുറപ്പിച്ചത്. കവര്‍ച്ച നടത്തുന്നതിനായി നിരവധി കടകളെ നോക്കി വച്ച സംഘം കഴിഞ്ഞ ദിവസം പമ്പ് വെല്ലിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് കണ്ടുവെച്ചു. രാത്രിയിലെത്തിയ ഇരുവരും കടയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 10.20 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. പണവുമായി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കന്നി കവര്‍ച്ചയ്ക്കിറങ്ങിയ രണ്ട് പേരും പൊലീസിന്റെ പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page