ഉദുമ, കളനാട്ട് നിയന്ത്രണം തെറ്റിയ കാര്‍ ലോട്ടറി സ്റ്റാളിലേയ്ക്ക് ഇടിച്ചു കയറി; ലോട്ടറി വില്‍പ്പനക്കാരന് പരിക്ക്

കാസര്‍കോട്: കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡിലെ ഉദുമയില്‍ നിയന്ത്രണം തെറ്റിയ കാര്‍ ലോട്ടറി കടയിലേയ്ക്ക് ഇടിച്ചു കയറി. ഇന്നു (വെള്ളി) രാവിലെ ഏഴുമണിയോടെ കളനാട്, ഓവര്‍ ബ്രിഡ്ജിനു സമീപത്താണ് അപകടം. ലോട്ടറി വില്‍പ്പനക്കാരനായ കളനാട് പുതിയ വളപ്പിലെ ചന്ദ്ര(67)നു പരിക്കേറ്റു. ഇയാളെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് മുറിച്ചു കടക്കുകയായിരുന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കാര്‍ നിയന്ത്രണം വിട്ട് റോഡരുകിലെ ലോട്ടറി സ്റ്റാളിലേയ്ക്ക് ഇടിച്ചു കയറിയതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page