കാസര്‍കോട്:ഫ്‌ളാറ്റിന്റെ വരാന്തയിലേയ്ക്ക് അതിക്രമിച്ചു കയറി യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി. തടയാന്‍ ശ്രമിച്ച മാതാവിനും സഹോദരനും മര്‍ദ്ദനമേറ്റു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു.
ഇന്നലെ (വ്യാഴം) രാത്രി ഏഴുമണിയോടെ കുമ്പള ,നാരായണ മംഗലത്താണ് സംഭവം. അൻസാർ (25), സഹോദരന്‍ അല്‍ത്താഫ് (22), മാതാവ് ആയിഷ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അന്‍സാറിനെ ആക്രമിച്ച് ഇടതു കൈയില്‍ കുത്തിപരിക്കേല്‍പ്പിക്കുന്നതു കണ്ട് തടയാന്‍ ചെന്നപ്പോഴാണ് മാതാവിനേയും സഹോദരനേയും മര്‍ദ്ദിച്ചതെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
കേസിലെ പ്രതിയായ നാരായണ മംഗലത്തെ മജീദി (38)നെ അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു.







