സഹപ്രവര്‍ത്തകരുടെ 1,70,000 രൂപയുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ഒപ്പം ജോലി ചെയ്യുന്നവരുടെ ബാഗ് കീറി മുറിച്ച് 1,70,000 രൂപയുമായി മുങ്ങിയ കേസില്‍ പ്രതി അറസ്റ്റില്‍. നേപ്പാള്‍, കാഠ്മണ്ഡു സ്വദേശി അമിത് ദമായി (52)യെ ആണ് കണ്ണൂര്‍ ടൗണ്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഏപ്രില്‍ 22ന് ആണ് കേസിനാസ്പദമായ സംഭവം. താഴെ ചൊവ്വയിലെ സഹ്ദി മന്തി എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പരാതിക്കാരും പ്രതികളും. സ്ഥാപനത്തിന്റെ മുകള്‍ നിലയിലെ മുറിയില്‍ ബാഗില്‍ സൂക്ഷിച്ചതായിരുന്നു പണം. ബാഗുകള്‍ കീറി മുറിച്ച് അകത്തുണ്ടായിരുന്ന പണം കൈക്കലാക്കിയ ശേഷം അമിത് മുങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി നേപ്പാളിലേക്ക് മുങ്ങിയതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച രാത്രി പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയില്‍ കാല്‍ടെക്‌സ് ജംഗ്ഷനില്‍ അമിതിനെ കാണുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്. എസ്‌ഐ അനില്‍ കുമാര്‍, എഎസ്‌ഐ പ്രമോദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജു, സിപിഒ സനൂപ്, നാരായണന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്ത പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page