രേഖകൾ ഇല്ലാതെ 35 ലക്ഷം; ട്രെയിനിൽ കയറിയ മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ

കാസർകോട്: രേഖകളില്ലാതെ 35 ലക്ഷത്തിലധികം രൂപയുമായി മഞ്ചേശ്വരം സ്വദേശി അറസ്റ്റിലായി. മഞ്ചേശ്വരം പാവൂർ സ്വദേശി ഉമ്മർ ഫറൂഖ്( 41) ആണ് പിടിയിലായത്. മംഗളുരു കോയമ്പത്തുർ എക്സ്പ്രസിൽ സഞ്ചരിച്ച ഇയാളിൽ നിന്ന് രേഖകളില്ലാതെ കടത്തിയ 35.49 ലക്ഷം രൂപ കണ്ടെടുത്തു. റെയിൽവേ പൊലീസ് പ്രത്യേക ടീമാണ് പണം പിടിച്ചത്. ബുധനാഴ്ച രാവിലെ 11 മണിക്ക് കാസർകോടിനും കണ്ണൂരിനും ഇടയിൽ വച്ച് പരിശോധന നടത്തിവരവേയാണ് 35,49,600 രൂപ കണ്ടെത്തിയത്.
സംഘത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫീസർ പി. വിജേഷ്, എസ്.ഐ മാരായ സുനിൽകുമാർ, രാജൻ കോട്ടമലയിൽ, സ്ക്വാഡ് അംഗങ്ങളായ വിനയകുമാർ,
എസ്. സംഗീത്, എസ് കെ ബിജു, പി.ബി.ജോസ് , കെ.നിഖിൽ, പി.കെ. സുമേഷ് എന്നിവർ ഉണ്ടായിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page