തൃശൂര്‍: തൃശൂരില്‍ സ്ത്രീയുടെ രഹസ്യ ഭാഗത്ത് വിറകു കൊള്ളി കുത്തിക്കയറ്റി കൊലപ്പെടുത്തി. തൃശൂര്‍, ചെറുതുരുത്തിയിലാണ് സംഭവം. തമിഴ്നാട് സ്വദേശി സെല്‍വി (50)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് തമിഴ്അരശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയാണ് സെല്‍വിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ മരിച്ചു കിടക്കുന്ന വിവരം ഭര്‍ത്താവാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി പരിശോധിച്ചുവെങ്കിലും മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പോസ്റ്റുമോര്‍ട്ടത്തിലാണ് രഹസ്യഭാഗത്ത് വിറകുകൊള്ളി കുത്തിക്കയറ്റിയതാണ് മരണകാരണമെന്ന് വ്യക്തമായത്. ഭര്‍ത്താവ് തമിഴ് അരശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ താനാണ് കൃത്യം ചെയ്തതെന്ന് മൊഴി നല്‍കി. മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്നാണ് ഇയാള്‍ നല്‍കിയ മൊഴി.
