കാസർകോട്: കളനാട് ഇടുവുങ്കാൽ നെരപ്പനടി ചന്ദ്രകാന്തത്തിലെ കാർത്യായനി(87) അന്തരിച്ചു. ഭർത്താവ്: പരേതനായ ദാമോധരൻ ഗൗവ്വത്തടുക്ക. മക്കൾ: ജയചന്ദ്രൻ (റിട്ട.ഡയറ്റ് മായിപ്പാടി, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റിയംഗം), അയ്യപ്പൻ, പരേതനായ സുകുമാരൻ. മരുമക്കൾ: പ്രേമ ജയചന്ദ്രൻ, ശോഭ അയ്യപ്പൻ, ശാന്ത സുകുമാരൻ. സഹോദരങ്ങൾ: ജാനകി മംഗലാപുരം, കുഞ്ഞമ്മ ചെമ്മനാട്, സുലോചന ചെമ്മനാട്, പരേതരായ ഉമ്പിച്ചി ചെമ്മനാട്, നാരായണി ചെമ്മനാട്, ചോയിച്ചി ചെമ്മനാട്, നാരായണൻ ചെമ്മനാട്. സഞ്ചയനം ചൊവ്വാഴ്ച.







