കൂടോത്രത്തെ കുറിച്ച് ഒന്നും മിണ്ടാതെ രാജ് മോഹന്‍ ഉണ്ണിത്താന്‍; അഴിമതിയാരോപണം തെളിയിച്ചാല്‍ എംപി സ്ഥാനം രാജിവക്കുമെന്ന് ഉണ്ണിത്താന്‍

കാസര്‍കോട്: തനിക്കെതിരെ ഹൈമാസ് ലൈറ്റിന്റെ പേരില്‍ അഴിമതി ആരോപണം തെളിയിച്ചാല്‍ എംപി സ്ഥാനം രാജിവക്കുമെന്ന് ഉണ്ണിത്താന്‍ എം.പി. ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയും അഴിമതി തെളിയിക്കണമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍. വിദ്യാനഗര്‍ ഡിസിസി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപി ഫണ്ടുകള്‍ ചെലവഴിക്കുമ്പോള്‍ ആ പണം എംപിയ്ക്ക് ലഭിക്കുന്നില്ല. ഫണ്ടിലേക്ക് പണമെത്തുമ്പോള്‍ എംപിയുടെ കയ്യില്‍ അല്ല അതെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പുറത്താക്കിയ ഒരു വ്യക്തിയുടെ വാക്ക് കേട്ട് തന്റെ പൂട്ടിയ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയെ എംപി പരിഹസിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന് വിവരം കുറഞ്ഞു പോയെന്നും അത് കൊണ്ടാണ് മാഷ് തെരഞ്ഞെടുപ്പില്‍ ദയനീയമായിതോറ്റതെന്നും എംപി പറഞ്ഞു. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാം. അഴിമതി കണ്ടെത്തിയാല്‍ താന്‍ എംപി സ്ഥാനം രാജി വെക്കാം. മറിച്ചായാല്‍ സിപിഎം ജില്ലാ സെക്രട്ടറി പൊതു പ്രവര്‍ത്തനം നിര്‍ത്തുമോ? ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പിരിച്ചു വിടുമോ? -എം പി ചോദിച്ചു. അതേസമയം കൂടോത്രം വിഷയത്തില്‍ അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഇനി ഒരു ഐജ ആവര്‍ത്തിക്കരുത്’: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page