കാസര്‍കോട്: പനിബാധിച്ച് കാസര്‍കോട് ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചു. അമ്പലത്തറ, ഇരിയ, പുണൂര്‍ സ്വദേശിയും ഏഴാം മൈലില്‍ താമസക്കാരനുമായ രാധാകൃഷ്ണന്‍ (55)യാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു. വര്‍ഷങ്ങളായി കെ എസ് എഫ് ഇ ഏജന്റായ രാധാകൃഷ്ണന്‍ ഇരിയയിലെ ന്യൂസ് ഏജന്റ് കൂടിയാണ്. ഭാര്യ: രമ. രണ്ടു മക്കളുണ്ട്. പനിപടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന കാസര്‍കോട് ജില്ലയില്‍ വ്യാഴാഴ്ച ഒരു കുട്ടി മരിച്ചിരുന്നു. നീര്‍ച്ചാല്‍, പുതുക്കോളി സ്വദേശിയും കാനറാ ബാങ്ക് കാസര്‍കോട് ശാഖയിലെ ജീവനക്കാരനുമായ ഹരീഷിന്റെ മകള്‍ ഭൂമിക (നാല്) വ്യാഴാഴ്ചയാണ് മരിച്ചത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പനി മൂര്‍ച്ഛിച്ചിക്കുകയായിരുന്നു. തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയാണ് മാതാവ്. കാര്‍ത്തിക സഹോദരിയാണ്.