മിൽമ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള

ആലപ്പുഴ: കാന്റീനില്‍ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറില്‍ ചത്ത തവള. പുന്നപ്ര മില്‍മയിലെ എന്‍ജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരന് നല്‍കിയ ഊണിലാണ് ചത്തനിലയില്‍ തവളയെ കണ്ടത്. ഇക്കാര്യം ഇയാള്‍ ഉടനെ സാമൂഹികമാധ്യങ്ങളില്‍ പുറത്തുവിട്ടു. വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ ഡയറി മാനേജര്‍ കാന്റീന്‍ നടത്തിപ്പുകാരനില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. കാന്റീന്‍ നടത്തിപ്പിനായി പുതിയ കരാര്‍ ക്ഷണിച്ചതായി വിശദീകരിച്ചു. രണ്ടാഴ്ച മുമ്പ് ട്രെയിനില്‍ ആലപ്പുഴയില്‍ നിന്നു തിരൂരിലേക്കു പോകുകയായിരുന്ന യാത്രക്കാരന്‍ വാങ്ങിയ വടയില്‍ ചത്ത തവളയെ കണ്ടെത്തിയതും ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. ഷൊര്‍ണൂരിലെ സ്റ്റാളിലായിരുന്നു ഇത്.ഈ സ്റ്റാള്‍ അടച്ചിടാന്‍ പിന്നീട് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page