കാസർകോട്: കുമ്പള സൂരംബയലിൽ തെരുവ് നായയുടെ കടിയേറ്റ് നാല് പേർ ആശുപത്രിയിൽ. സൂരംബയലിലെ രാമ, ശിവ, രത്ന, പ്രദേശത്തെ ഒരു സ്ത്രീ എന്നിവരെയാണ് നായ ആക്രമിച്ചത്. ഇവരെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച സന്ധ്യയോടെയാണ് തെരുവ് നായയുടെ ആക്രമണം നടന്നത്. വെളുത്ത നിറത്തിലുള്ള നായ റോഡിലുള്ളവരെയും വീടിനു പുറത്തുണ്ടായവരെയും കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. വഴിയിൽ കണ്ട വീട്ടു മൃഗങ്ങളെയും ആക്രമിച്ചിട്ടുണ്ട്. കടിച്ചത് പേപ്പട്ടിയാണെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റു പലര്ക്കുനേരെയും തെരുവുനായയയുടെ ആക്രണം ഉണ്ടായതായി വിവരമുണ്ട്. എല്ലാവരെയും ഒരേ നായ് ആണ് ആക്രമിച്ചതെന്നാണ് വിവരം. പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.







