കാഞ്ഞങ്ങാട്ട് വീണ്ടും വാഹനാപകടം; പാലക്കുന്ന് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ ഹൈമാക്‌സ് ലൈറ്റ് തൂണിലിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: കാഞ്ഞങ്ങാട്ട് വീണ്ടും വാഹന അപകടം. കാഞ്ഞങ്ങാട്, കോട്ടച്ചേരി, ട്രാഫിക് ജംഗ്ഷനില്‍ ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ടെമ്പോ ട്രാവലര്‍ ഹൈമാക്‌സ് ലൈറ്റിന്റെ തൂണില്‍ ഇടിച്ചാണ് അപകടം. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന പാലക്കുന്ന് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെയണ് അപകടം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ പൊലീസ് സ്ഥാപിച്ച സിസിടിവി ക്യാമറയും തകര്‍ന്നു.
ചൊവ്വാഴ്ച വൈകുന്നേരം അതിഞ്ഞാലില്‍ ഉണ്ടായ വാഹനാപകടത്തില്‍ പാക്കം സ്വദേശിയായ അംഗന്‍വാടി ടീച്ചര്‍ ബി. ശാരദ (54) മരിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയില്‍ പിറകില്‍ നിന്നെത്തിയ സ്‌കൂള്‍ ബസിടിച്ചായിരുന്നു അപകടം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page