കാസര്‍കോട് ചീമേനിയില്‍ വീടിന് നേരെ അക്രമം; വെടിയുതിര്‍ത്തതായി സംശയം; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ചീമേനിയില്‍ വീടിന് നേരെ ആക്രമണം. വെടിയേറ്റതെന്ന് സംശയം. ജനല്‍ച്ചില്ല് തകര്‍ന്നു.
വീടിന്നകത്തുനിന്നും വെടിയുണ്ടക്ക് സമാനമായ വസ്തു കണ്ടെടുത്തു. ചീമേനി തുറവിലെ കെ വി വല്‍സലയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. വലിയ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. എഴുന്നേറ്റ് നോക്കിയപ്പോള്‍ ജനല്‍ച്ചില്ല് തകര്‍ന്ന നിലയിലായിരുന്നു. പന്നീട് നടത്തിയ അന്വേഷണത്തില്‍ വെടിയുണ്ടയെന്ന് സംശയിക്കുന്ന വസ്തു നിലത്തുനിന്നും കണ്ടെടുത്തു. ചീമേനി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വല്‍സലയുടെ പരാതിയില്‍ വീട് ആക്രമിച്ചതിന് പൊലീസ് കേസെടുത്തു. അതേസമയം നായാട്ട് സംഘത്തില്‍ നിന്ന് വെടിയുതിര്‍ന്നതാണോയെന്ന സംശയമുണ്ട്. വീട്ടില്‍ നിന്ന് ലഭിച്ച ലോഹ വസ്തു ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page