മോഷ്ടിക്കാന്‍ കയറിയ യുവാവ് കണ്ടത് ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍! ദൃശ്യം മൊബൈലില്‍ പകര്‍ത്തി; 10 ലക്ഷം തട്ടാന്‍ ശ്രമിച്ച വിരുതന്‍ ഒടുവില്‍ മോഷ്ടിച്ച ഫോണുമായി അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ച് കടന്ന യുവാവ് ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. പിന്നീട് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച വിരുതന്‍ അറസ്റ്റില്‍. വിനയ്കുമാറി(28)നെയാണ് ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട് നടന്ന ഇയാള്‍ മോഷണത്തിലേക്കും ബ്ലാക്ക് മെയിലിംഗിലേക്കും നയിക്കാന്‍ ഇടയാക്കിയ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ”സര്‍ക്കാര്‍ ജോലിക്കായി നിരവധി പരീക്ഷകള്‍ എഴുതിയെങ്കിലും വിനയകുമാറിന് ഒന്നിലും ലക്ഷ്യത്തിലെത്താനായില്ല. തുടര്‍ന്നാണ് മോഷണം നടത്താന്‍ തീരുമാനിച്ചത്. തുടക്കത്തില്‍ ചെറിയ കടകളില്‍ മോഷണം നടത്തിക്കൊണ്ടായിരുന്നു തുടക്കം. ഇതുവഴി മാത്രം പണം സമ്പാദിക്കാന്‍ കഴിയില്ലെന്ന് കണക്ക് കൂട്ടിയ വിനയ്കുമാര്‍ വീടു കവര്‍ച്ചക്ക് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വിനയ്കുമാര്‍ കവര്‍ച്ച നടത്താനായി വീട്ടില്‍ അതിക്രമിച്ചു കയറി. അകത്ത് കണ്ട ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. അന്ന് രാത്രി ഒന്നും മോഷ്ടിക്കാതെ വീട്ടില്‍ നിന്നു ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍ പിറ്റേന്നാള്‍ മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ ദമ്പതികള്‍ക്ക് വാട്സ് ആപ്പില്‍ അയച്ചു കൊടുത്തു. വീഡിയോ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതെ ദമ്പതികള്‍ പൊലീസിന് പരാതി നല്‍കി.
ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിനയ പിടിയിലായത്. ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ ചിത്രീകരിക്കാന്‍ ഉപയോഗിച്ച ഫോണ്‍ മോഷ്ടിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page