സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടി ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശൻ

കാസർകോട്:സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടി ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്നും സഹകരണ മേഖലയുടെ വളർച്ചയ്ക്ക് സർക്കാരിൻ്റ പൂർണ പിന്തുണയുണ്ടാകുമെനും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കാഞ്ഞങ്ങാട്ട് സംസ്ഥാന സഹകരണ വാരാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ആരു നിക്ഷേപിച്ചാലും അതിന് ഗ്യാരണ്ടി ഉറപ്പു നൽകണം . സഹകരണ മേഖലയുടെ വിശ്വാസ്യത തിരിച്ചുപിടിക്കണം. നിക്ഷേപങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്കെതിരെ ദാക്ഷിണ്യമില്ലാതെ കർശന നടപടി സ്വീകരിക്കും. കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകും. അതിന് രാഷ്ട്രീയകക്ഷി ഭേദമുണ്ടാവില്ലെന്നുംമുഖ്യമന്ത്രി പറഞ്ഞു.
കേരള ബാങ്ക്, നിലവിൽ റിസർവ് ബാങ്കിൻറെ നിയന്ത്രണത്തിലാണ്. സഹകരണ ബാങ്കുകൾക്ക് അതിന്റേതായ സ്വാതന്ത്ര്യം ഉണ്ടാകണം. സഹകരണമേഖലയെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ വികസനത്തിനു അനിവാര്യമാണ്. നിക്ഷേപത്തിന് ഗ്യാരണ്ടി നിലവിൽ വരുന്നതോടെ സഹകരണ മേഖലയിൽ വലിയ വളർച്ച ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സഹകരണ മേഖലയിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകും. സപ്ലൈകോ നിലവിൽ 13 ഇനങ്ങൾക്ക് സബ്സിഡി നൽകി വരുന്നുണ്ട്.സ്വകാര്യ മേഖലയിൽ സപ്ലൈ ചെയിൻ സംവിധാനത്തിൽ കുറഞ്ഞ വിലയിൽ കാർഷികോല്പന്നങ്ങൾ വാങ്ങി സുരക്ഷിതമായി സംഭരിക്കുകയും അത് കൂടിയ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്ന രീതി നിലവിലുണ്ട്.
സഹകരണ ബാങ്കുകളുടെ കൺസ്ട്രോഷ്യം രൂപീകരിച്ച് ആധുനിക സംഭരണ കേന്ദ്രങ്ങൾ ഉണ്ടാക്കുകയും സപ്ലൈകോ മാർക്കറ്റിൽ നിന്നും വാങ്ങുന്ന കാർഷികോല്പന്നങ്ങൾ ആ സംഭരണ കേന്ദ്രങ്ങളിൽ സൂക്ഷിച്ച് കൂടിയ വിലയ്ക്ക് വിൽക്കുകയും അതിലെ ലാഭം സാധാരണക്കാർക്ക് സബ്സിഡി ഉൽപ്പന്നങ്ങൾ നൽകുന്നതിന് ലഭ്യമാക്കുകയും ചെയ്താൽ സഹകരണമേഖലയ്ക്കും സപ്ലൈകോയ്ക്കും ഒരുപോലെ വളരാൻ സാധിക്കും- മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക സാമ്പത്തിക വികസനത്തിൽ സർക്കാരിന് നേരിട്ട് ഇടപെടാൻ കഴിയാതിരുന്ന മേഖലകളിൽ സഹകരണ മേഖലയ്ക്ക് ഇതുപോലെ ധാരാളം സാധ്യതകൾ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സഹകരണം-എക് സൈസ് വകുപ്പ് മന്ത്രി എം ലിജു അധ്യക്ഷത വഹിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page