ബാല്യത്തിന്റെ നിറച്ചാർത്തുമായി ചിന്മയ വിദ്യാലയത്തിൽ ശിശുമഹോത്സവം


കാസർകോട് : കാസർകോട് ചിന്മയ വിദ്യാലയഫൗണ്ടേഷണൽ സ്റ്റേജ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശിശുമഹോത്സവം വർണാഭമായി ആഘോഷിച്ചു. ബാല്യത്തിന്റെ നിഷ്കളങ്കതയും കുട്ടികളുടെ സർഗാത്മക കഴിവുകളും കുടുംബത്തിന്റെയും വിദ്യാലയത്തിന്റെയും പങ്കാളിത്തവും ചേർന്നു വർണോത്സവം ചേതോഹരമാക്കി.
ഡോ. രാകേഷ് ഉദ്ഘാടനം ചെയ്തു. ചിന്മയ മിഷൻ കേരള റീജിയണൽ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.വി. സുകുമാരൻ, വൈസ് പ്രിൻസിപ്പൽ അഭിജിത്ത് എം.കെ., ചിന്മയ മിഷൻ സെക്രട്ടറി ബാലചന്ദ്രൻ, കെ.ജി. സൂപ്പർവൈസർ ദീപ്തി പങ്കെടുത്തു.
ഫോണുകളുടെ അമിത ഉപയോഗം കുട്ടികളുടെ പഠനതാൽപര്യത്തെയും ഏകാഗ്രതയെയും ബാധിക്കുന്നതിൽ സ്വാമി വിവിക്താനന്ദ സരസ്വതി ആശങ്കപ്പെട്ടു . കുട്ടികളുടെ ബൗദ്ധിക, മാനസിക, ശാരീരിക, ആത്മീയ വികാസത്തിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങളിൽ അവരെ പങ്കെടുപ്പിക്കണമെന്നും കുട്ടികളുടെ ഉജ്ജ്വലമായ ഭാവി രൂപപ്പെടുത്തുന്നതിൽ രക്ഷിതാക്കളും അധ്യാപകരും കൈകോർക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പ്രീ-കെ.ജി. മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page