വരന്റെ സ്വഭാവം മോശമായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി; വൈരാഗ്യത്തിൽ യുവതിയുടെ വീടിനു നേരെ വെടിയുതിർത്ത് യുവാവ്

വിവാഹത്തിൽനിന്ന് പിൻമാറിയതറിഞ്ഞ വരൻ യുവതിയുടെ വീടിനു നേരെ വെടിവച്ചു. സംഭവത്തിൽ കോട്ടയ്ക്കൽ സ്വദേശിയായ അബു താഹിർ പൊലീസ് പിടിയിലായി. ചൊവ്വാഴ്ച രാത്രിയാണ് വീടിനു നേരെ എയർഗൺ ഉപയോഗിച്ച് മൂന്നു തവണ വെടിവച്ചത്. വെടിയുണ്ടയേറ്റ് വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ
അബു താഹിറിനെ പിടികൂടി പൊലീസിൽ ഏൽപിച്ചു. പ്രതിയുടെ പെരുമാറ്റത്തിലുള്ള പ്രശ്നം കാരണമാണ് യുവതി വിവാഹത്തിൽനിന്ന് പിൻമാറാനുള്ള കാരണം. അബുതാഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം. അബു താഹിർ കോട്ടയ്ക്കൽ പൊലീസ് കസ്റ്റഡിയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page