കളനാട് വാഹനാപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ മരിച്ചു

കാസർകോട്: മിനിലോറിയിടിച്ച് പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചെമ്പരിക്ക ജിയുപി സ്‌കൂളിന് സമീപത്തെ ഖത്തർ ഹൗസിൽ ഇബ്രാഹിം കീഴൂർ (ഇബ്രാഹിം പാറയിൽ -63) ആണ് മരിച്ചത്. ഈ മാസം 19ന് രാത്രി എട്ടരയോടെ കളനാട് ജുമാമസ്‌ജിദിനടുത്തു വച്ചാണ് അപകടം. സാരമായി പരിക്കേറ്റ ഇബ്രാഹിം മംഗളൂരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് മരിച്ചത്.
കബറടക്കം ശനിയാഴ്ച്ച ഉച്ചക്കു ശേഷം ചെമ്പരിക്ക ജമാഅത്ത് പള്ളിയിൽ നടക്കും. ജമീലയാണ് ഭാര്യ. മക്കൾ: നജീബ്, ഷിഹാബ് (ഇരുവരും ഗൾഫ്) ഷുഹൈബ്, മുനീറ, സൗറ . മരുമക്കൾ : ഖലിൽ, അൽത്താഫ് സഹോദരങ്ങൾ: അബ്‌ദുല്ല, കാസിം, യൂസഫ്, അബ്‌ദുൽ സത്താർ, ബീഫാത്തിമ നഫീസ, ആയിഷ, ദൈനബി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page