ഓണ്‍ലൈനില്‍ എക്‌സ്‌ബോക്‌സസ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്തു; എത്തിയ പാര്‍സല്‍ തുറന്നപ്പോള്‍ ദമ്പതികള്‍ ഒന്നു ഞെട്ടി; പെട്ടിക്കുള്ളില്‍ ‘മൂര്‍ഖന്‍ പാമ്പ്!’

ആമസോണ്‍ ഷോപ്പിങ് സൈറ്റില്‍ നിന്ന് എക്‌സ്‌ബോക്‌സസ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്ത ദമ്പതികള്‍ക്ക് ലഭിച്ചത് മൂര്‍ഖന്‍ പാമ്പ്. ബംഗളുരു സര്‍ജാപൂര്‍ റോഡില്‍ താമസിക്കുന്ന ദമ്പതികള്‍ക്കാണ് പാമ്പ് അടങ്ങിയ പാര്‍സലെത്തിയത്. ഡെലിവറി പാര്‍ട്ണര്‍ ദമ്പതികള്‍ക്ക് നേരിട്ടാണ് ബോക്‌സ് കൈമാറിയത്. പാര്‍സല്‍ തുറന്നപ്പോള്‍ പാമ്പ് പുറത്തേക്കു വരികയായിരുന്നു. അപ്പോള്‍ തന്നെ പാക്കേജിംഗ് ടേപ്പ് ഉപയോഗിച്ച് പാമ്പിനെ കവറില്‍ ഒട്ടിച്ചു. ഇതിന്റെ ദൃശ്യം ദമ്പതികള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. സംഭവത്തിന് ദൃക്സാക്ഷികളുള്ളതായും ഇവര്‍ അറിയിച്ചു. പാമ്പിനെ പിന്നീട് പിടികൂടി സുരക്ഷിതമായി കാട്ടില്‍ വിട്ടയച്ചതായി റിപ്പോര്‍ട്ട് പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആമസോണ്‍ ഖേദം പ്രകടിപ്പിച്ചു. കൂടുതല്‍ അന്വേഷണത്തിനായി ഓര്‍ഡര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാനും ആമസോണ്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഫ്റ്റവേര്‍ എഞ്ചിനീയര്‍ പ്രൊഫഷണലുകാരായ ദമ്പതികള്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് കമ്പനിക്കെതിരെ ഉയര്‍ന്നുവന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page