മലയാളി ഫുട്ബോൾ താരം സൗദി വിമാനത്താവളത്തിൽ പിടിയിലായി; ഇന്നും നാളെയും ടൂർണ്ണമെന്റ് നടക്കാനിരിക്കേയാണ് താരം പിടിയിലായത്; ഇയാളുടെ കയ്യിൽ കണ്ടെത്തിയത് ഇതാണ്

മലയാളി ഫുട്ബോൾ താരം സൗദി അറേബ്യ വിമാനത്താവളത്തിൽ പിടിയിലായി. മലപ്പുറം വാഴക്കാട് സ്വദേശിയായ ഫുട്ബോൾ താരമാണ് അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ പിടിയിലായത്. അന്താരാഷ്ട്ര മദ്യ ബ്രാൻഡായ റോയൽ വോഡ്കയുടെ സ്റ്റിക്കറുകളുടെ വൻ ശേഖരം ഇയാളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തു. വിമാനത്താവളത്തിൽ നിന്നും ലഗേജുമായി പുറത്തേക്ക് കടക്കവേ സുരക്ഷാ പരിശോധനയിൽ പിടിയിലാകുകയായിരുന്നു. പെരുന്നാൾ അവധിയോടനുബന്ധിച്ച് അബഹയിൽ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റുകളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. അഞ്ചുപേരാണ് ടൂർണ്ണമെന്റുകളിൽ കളിക്കുന്നതിന് കോഴിക്കോട് നിന്നും എയർ അറേബ്യ വിമാനത്തിൽ ശനിയാഴ്ച വൈകിട്ട് 3.30ന് അബഹയിൽ ഇറങ്ങിയത്. ഇവരിൽ ഒരാളാണ് സുരക്ഷാ വിഭാഗത്തിന്റെ കസ്റ്റഡിയിൽ കഴിയുന്നത്. ടൂർണ്ണമെന്റുകളിൽ കളിക്കുന്നതിന് പലതവണയായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ എത്തിയ താരം കൂടിയാണ് പിടിയിലായത്. സുഹൃത്തും അടുപ്പക്കാരനുമായ ആളാണ സ്റ്റിക്കറുകൾ കൈമാറിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സൗദിയിൽ സ്ഥാപനമുള്ള ഇദ്ദേഹം ജ്യൂസിന്റെ സ്റ്റിക്കർ എന്ന പറഞ്ഞാണ് വിമാനത്താവളത്തിൽ വെച്ച് ബാഗേജ് കൈമാറിയത്. അബഹയിൽ എത്തുന്ന മുറക്ക് ബാഗേജ് കളക്ട് ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാൽ വരുന്ന ആളുടെ വിവരങ്ങൾ കൈമാറിയിരുന്നില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്ത് ഏക മകളെയും ഭാര്യാസഹോദരി ഭര്‍ത്താവിനെയും കുത്തിക്കൊന്ന കേസ്: കത്തിവാങ്ങിയത് ഉപ്പളയിലെ കടയില്‍ നിന്ന്; തെളിവെടുപ്പിനിടയില്‍ പ്രതിക്കു നേരെ സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം, നാടകീയ രംഗങ്ങള്‍

You cannot copy content of this page