ദുബൈ: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ആത്മാര്‍പ്പണത്തോടെ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.
അറഫാ സംഗമത്തിനു ശേഷം മുസ്ദലിഫയില്‍ കഴിച്ചു കൂട്ടിയ ഹജ്ജ് തീര്‍ത്ഥാടകര്‍ ഞായറാഴ്ച രാവിലെ മിനായിയിലേക്കു തിരിച്ചു. തിന്മയുടെ രൂപമായ സാത്താന്റെ പ്രതീകത്തിനു നേരെ ജംറകളിലെ കല്ലേറിനു ശേഷം ബലിയറുക്കല്‍ നടത്തി മക്കയിലേക്കു പോകും. മക്കയില്‍ കഅ്ബ പ്രദക്ഷിണവും സഫാമര്‍വ പ്രയാണത്തിനും ശേഷം തലമുണ്ഡനം ചെയ്തു പുതുവസ്ത്രമണിഞ്ഞു പെരുന്നാളാഘോഷത്തില്‍ പങ്കാളികളാവും.
ഇന്ത്യയില്‍ നിന്നുള്ള 1.75 ലക്ഷം തീര്‍ത്ഥാടകര്‍ ഇക്കൊല്ലം ഹജ്ജ് നിര്‍വ്വഹിച്ചു. പ്രവാചകനായ ഇബ്രാഹിം നബി സ്വന്തം മകനായ ഇസ്മായില്‍ നബിയെ ബലിയര്‍പ്പിക്കാന്‍ തുനിഞ്ഞതിന്റെ ഓര്‍മ്മ ലോകമെമ്പാടുമുള്ള മുസ്ലീം സമൂഹം അനുസ്മരിക്കുന്നു. ഈ ഓര്‍മ്മയുടെ പുതുക്കലാണ് ബലിപെരുന്നാളായി ആഘോഷിക്കുന്നത്. കേരളത്തില്‍ നാളെയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.