കാസര്‍കോട്: ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത വിരോധത്തെ തുടര്‍ന്നാണെന്നു പറയുന്നു, യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 46 കാരനാണ് അക്രമത്തിനു ഇരയായത്. ഇയാള്‍ നല്‍കിയ പരാതിയിന്മേല്‍ സമീര്‍, യൂസഫ്, കാസിം എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെ പാലക്കുന്ന് ക്വാളിറ്റി ഹോട്ടലിനു സമീപത്താണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനെ സമീര്‍ എന്നയാള്‍ തടഞ്ഞു നിര്‍ത്തുകയും മറ്റു രണ്ടു പേരുടെ സഹായത്തോടെ പഞ്ചു പോലുള്ള സാധനം കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.






