നീലേശ്വരത്ത് കാണാതായ 63 കാരന്‍ പൊതു വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍

കാസര്‍കോട്: നീലേശ്വരം പേരോലില്‍ കാണാതായ 63 കാരനെ വീടിന് സമീപത്തെ പൊതു വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരോല്‍ ആരാധന ഓഡിറ്റോറിയത്തിന് സമീപം കമ്മത്ത് ഹൗസിലെ സുബ്രഹ്‌മണ്യ കമ്മത്ത് (സുബ്ബു-63) ആണ് മരിച്ചത്. ശനിയാഴ്ച മുതല്‍ കാണാതായിരുന്നു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൊസ്ദുര്‍ഗ് ലക്ഷ്മി വെങ്കടശ ക്ഷേത്രത്തിലെ ദര്‍ശനപാത്രിയായിരുന്ന പരേതനായ പത്മനാഭ കമ്മത്തിന്റെയും പരേതയായ സുമിത്രാ ഭായിയുടെയും മകനാണ്. സഹോദരങ്ങള്‍: ഗണപതി കമ്മത്ത്, കൃഷ്ണ കമ്മത്ത്, ശ്യാമള ഭായി, നിര്‍മല ഭായി, പൂര്‍ണിമ ഷേണായ്, അനിത ഭായി, ശങ്കരി ഭായി, പരേതനായ മോഹന്‍ദാസ് കമ്മത്ത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page