അര്‍ളടുക്കയില്‍ കൊപ്രമില്ല് കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: മുളിയാര്‍, അര്‍ളടുക്ക, കോപ്പാളംകൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കൊപ്ര മില്ല് കത്തി നശിച്ചു. രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ മൂന്നു മണിക്കൂറോളം നേരം കഠിന പ്രയത്നം നടത്തി തീയണച്ചുവെങ്കിലും ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. യൂസഫ് കളരി എന്നയാളുടെ ഉടമസ്ഥതയിലുള്ള കൊപ്ര മില്ലിനാണ് ഇന്നലെ രാത്രി തീപിടിച്ചത്. വിവരമറിഞ്ഞ് എത്തിയ കാസര്‍കോട് ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സന്തോഷ് കുമാറും സംഘവും മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്താണ് തീയണച്ചത്. തേങ്ങയും കൊപ്രയും കത്തി നശിച്ചു. മില്ലും കത്തി നശിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page