മാതാവ് മരിച്ചു; പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി; വിശന്നു വലഞ്ഞു കരഞ്ഞ 37 ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകി ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന ആസ്സാം സ്വദേശിയായ യുവതിയുടെ മൃതദേഹത്തിനരികെ, മുപ്പത്തിഎഴ് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ കരച്ചിൽ. അമ്മിഞ്ഞപാൽ ലഭിക്കാതെ വിശപ്പടക്കാൻ കഴിയാതെ കരയുകയായിരുന്നു കുഞ്ഞ്. ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് എങ്ങനെ മുലപ്പാൽ കൊടുക്കാനാവും എന്ന വിഷമത്തിലായിരുന്നു ബന്ധുക്കൾ. ഇതറിഞ്ഞ ആശുപത്രി അധികൃതർ കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതിനെ കുറിച്ച് ആലോചന നടത്തി. അപ്പോഴാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിംഗ് ഓഫീസർ മെറിൻ മുലപ്പാൽ കൊടുക്കാൻ സന്നദ്ധയായി മുന്നോട്ട് വന്നത്. മുലപ്പാൽ നൽകിയതോടെ വിശപ്പു മാറിയ കുഞ്ഞിനെ ഉറക്കി, വസ്ത്രങ്ങൾ മാറ്റി ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് കൈമാറി. ആതുര സേവനത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉദാത്ത മാതൃക
യായിരിക്കുകയാണ് ഒരു വയസ് പ്രായമായ കുഞ്ഞിന്റെ അമ്മ കൂടിയായ മെറിൻ. മെറിൻ ബെന്നി ബന്തടുക്കയിലെ ബിപിൻ തോമസിൻ്റെ ഭാര്യായാണ്. മുലപ്പാൽ നൽകാൻ തയ്യാറായ മെറിൻ ബെന്നിയെ ഡപ്യൂട്ടി സുപ്രണ്ട് ഡോ.ജമാൽ അഹ്മദ് നേരിട്ട് കണ്ട് അഭിനന്ദങ്ങൾ അറിയിച്ചു. കഴിഞ്ഞദിവസം കുണിയയിലെ വാടക വീട്ടിൽ താമസിക്കുന്ന അസം സ്വദേശിനിയായ 26 കാരിയാണ് നെഞ്ചു വേദന തുടർന്ന് മരണപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page