കണ്ണൂര്‍: അറബിയും കണ്ണൂര്‍ സ്വദേശികളായ മൂന്നു പേരും ചേര്‍ന്ന് വസ്ത്രവ്യവസായിയുടെ 3.74 കോടി തട്ടിയെടുത്തതായി പരാതി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ വിവേക് രഖേച്ചയുടെ പരാതി പ്രകാരം കണ്ണൂര്‍, കൊളവല്ലൂര്‍, ചക്കാരകത്ത് ഇസ്മയില്‍, ചക്കാരത്ത് അമീര്‍, കുറ്റ്യാടി സ്വദേശി ജാസിം കുനിയില്‍, ഒമാനിലെ സയ്യിദ് ഖാലിദ് ബിന്‍ഹിലാല്‍ അല്‍ബുസൈദി എന്നിവര്‍ക്കെതിരെയാണ് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തത്. വസ്ത്രനിര്‍മ്മാണ കമ്പനിയായ യശ്വര്‍ധന്‍ ആന്റ് കമ്പനി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് വിവേക് രഖേച്ച. പ്രതികള്‍ ഗള്‍ഫിലെ ബിസിനസ് നടത്തിപ്പുകാരാണ്. പരാതിക്കാരന്റെ കമ്പനിയില്‍ നിന്നു വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്ത വകയില്‍ ലഭിക്കാനുള്ള 3.74 കോടി രൂപ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. പല ഘട്ടങ്ങളിലാണ് കയറ്റുമതി നടത്തിയത്. ഓരോ തവണയും പണം തരാമെന്ന് പറഞ്ഞാണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും പരാതിയില്‍ പറഞ്ഞു.
