ഖത്തര്‍ കെ.എം.സി.സി മുന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ കരീം ഇ.ടി അന്തരിച്ചു

കാസര്‍കോട്: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ മുന്‍ പ്രസിഡണ്ടും മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകനും എം.എസ്.എഫ് കാസര്‍കോട് താലുക്ക് പ്രസിഡണ്ടുമായിരുന്ന തളങ്കര പതിക്കുന്നിലെ അബ്ദുള്‍ കരീം ഇ.ടി (67) അന്തരിച്ചു. ഇപ്പോള്‍ ഫോര്‍ട്ട്റോഡിലാണ് താമസം. പരേതരായ ടി.ഇബ്രാഹിമിന്റെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്.
അസുഖത്തെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്ന അബ്ദുല്‍ കരീം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ഖത്തറിലെ സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞ് നിന്നിരുന്ന കരീം ഖത്തര്‍ കാസര്‍കോടിയന്‍ കൂട്ടായ്മയുടെ സ്ഥാപകരില്‍ ഒരാളായിരുന്നു.
ഭാര്യ: സാബിറ ചൂരി, മക്കള്‍: ഷഹല (ദുബൈ), ഷഹന (ഖത്തര്‍), ശബ്ന. മരുമക്കള്‍: ശംസീര്‍(ദുബൈ), ഖാലിദ് (ഖത്തര്‍), സഹോദരങ്ങള്‍: അഹ്‌മദ് ഇ.ടി, അബ്ദുല്ല ഇ.ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page