കാമുകന്റെ ഊരോ പേരോ അറിയില്ല; ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കാമുകനെ തേടിയിറങ്ങിയ പതിനേഴുകാരി പൊലീസ് പിടിയില്‍

കാസര്‍കോട്: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കാമുകനെ തേടിയിറങ്ങിയ പതിനേഴുകാരി പൊലീസ് പിടിയില്‍. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ പിടിയിലായത്. പെണ്‍കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി റെയില്‍വെ സ്റ്റേഷനുകളിലും ബസ്സ്റ്റാന്റുകളിലും നിരീക്ഷണം ഏര്‍പ്പെടുത്താന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. നിരീക്ഷണം തുടരുന്നതിനിടയിലാണ് പെണ്‍കുട്ടി കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ പെണ്‍കുട്ടിയെ സമീപിച്ച് പേരു വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് മലയോരത്ത് നിന്നു കാണാതായ കുട്ടിയാണെന്ന് വ്യക്തമായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനെ തേടിയാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ കാമുകന്റെ നാടോ, പേരോ പെണ്‍കുട്ടിക്ക് കൃത്യമായി അറിയാമായിരുന്നില്ല. എന്തായാലും പെണ്‍കുട്ടി അബദ്ധത്തില്‍ പെടുന്നതിന് മുമ്പ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page