വില്ലേജ് ഓഫിസ് ഫീല്‍ഡ് അസിസ്റ്റന്റ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: വില്ലേജ് ഓഫിസ് ഫീല്‍ഡ് അസിസ്റ്റന്റ് കുഴഞ്ഞുവീണ് മരിച്ചു. പിലിക്കോട് വയല്‍ സ്വദേശിയും ചീമേനി ചെമ്പ്രകാനത്ത് താമസക്കാരനുമായ ഒപി ഭരതന്‍ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ ഭരതനെ ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ചെറുവത്തൂര്‍ ക്ലായിക്കോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായിരുന്നു. പിലിക്കോട് വയലിലെ പരേതനായ അക്ഷരശ്ലോക വിദഗ്ധന്‍ ഒപി കുഞ്ഞമ്പുവിന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ഓമന. മക്കള്‍: ശ്രുതി, ലയ. മരുമകന്‍: സജേഷ്. സഹോദരങ്ങള്‍: രോഹിനി, നാരായണി, മഞ്ജുള, ദാക്ഷായണി, സുലേഖ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page