കാസര്‍കോട്: പാന്റിന്റെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. വ്യാപാരിയുടെ കാലിനും കൈക്കും പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 10.30 ഓടെ കള്ളാറിലാണ് അപകടം. ക്രൗണ്‍ സ്പോര്‍ട്സ് ആന്റ് സൈക്കിള്‍സ് എന്ന സ്ഥാപനം നടത്തുന്ന പ്രജില്‍ മാത്യു എന്നയാളുടെ ഫോണ്‍ ആണ് കത്തിയത്. പാന്റിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന ഫോണ്‍ പെട്ടെന്ന് ചൂടാവുകയും പുക ഉയരുകയുമായിരുന്നു. പെട്ടെന്ന് തന്നെ ഫോണ്‍ പോക്കറ്റില്‍ നിന്നും എടുത്ത് വലിച്ചെറിഞ്ഞു. തുടയിലും കൈക്കും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ ഉപഭോക്ത തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുമെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പ്രജില്‍ പറഞ്ഞു.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/car-jsgdvb.jpg)