സുമനസുകളുടെ സഹായത്തിന് കാത്തുനിന്നില്ല; രോഗത്തെ തോല്‍പ്പിച്ച് കെ സുരേഷ് യാത്രയായി

കാസര്‍കോട്: നിര്‍മ്മാണ തൊഴിലാളിയും നടക്കാവ് നെരൂദ തീയ്യറ്റേഴ്‌സിന്റെ സജീവ പ്രവര്‍ത്തകനുമായ കെ സുരേഷ് (50) അന്തരിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി പാര്‍ക്കിസന്‍സ് അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സുരേഷിന്റെ ചികിത്സക്കായി നടക്കാവ് നെറുദ തീയറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രുപീകരിച്ച് പ്രവര്‍ത്തിക്കുന്നതിനിടയിലാണ് മരണം. മൃതദേഹം നടക്കാവ് നെരൂദ തീയ്യറ്റേഴ്‌സില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം സംസകാരം നടന്നു. പരേതനായ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കള്‍: സുബിന്‍(തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി), സൂര്യ (ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ഉഷ, സുമിത്രന്‍ (ഓട്ടോ ഡ്രൈവര്‍), സനിത, സജിത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page