ഇടുമുന്നണി ഇങ്ങനെ പോയാല്‍ പോര; സിപിഐ നേതാവ് സി ദിവാകരന്‍

തിരുവനന്തപുരം: ഇടതുമുന്നണിക്ക് ഇപ്പോഴത്തെ സ്ഥിതിയില്‍ തന്നെ ഇനിയും മുന്നോട്ട് പോകാനാവില്ലെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ മുന്നറിയിച്ചു. മുന്നണിക്ക് ലോക് തെരഞ്ഞെടുപ്പിലേറ്റ ആഘാതം പരിശോധിക്കണം. തിരുത്തേണ്ടവ തിരുത്തണം. ഇക്കാര്യത്തില്‍ ആരുടെയും മാനസീകാവസ്ഥ നോക്കിയിട്ട് കാര്യമില്ലെന്നും ഒരു ചാനലിനോട് അദ്ദേഹം പറഞ്ഞു. യുവാക്കളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരികയും നേതൃത്വത്തില്‍ വലിയ പുനസംഘടന നടത്തുകയും വേണം. തിരുവനന്തപുരത്തും തൃശൂരിലും ഉണ്ടായ പരാജയം മുന്നണിക്ക് വേണ്ടത്ര തയ്യാറെടുപ്പ് ഇല്ലാതിരുന്നത് കൊണ്ടാണെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page