വീട്ടിലെ വളര്‍ത്തു പൂച്ചയെ കാണാതായി; വധശ്രമക്കേസിലെ പ്രതിയായ ചെറുമകന്‍ മുത്തച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

വളര്‍ത്തു പൂച്ചയെ കാണാതായതില്‍ രോഷാകുലനായ ചെറുമകന്‍ മുത്തച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൈക്കും കാലിനും തലയ്ക്കും വെട്ടേറ്റ മുത്തച്ഛനെ ഗുരുതരനിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുടയിലെ ഏടക്കുളം കോമ്പാത്ത് കേശവ(79)നാണ് വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകത്തി ഉപയോഗിച്ചുള്ള അക്രമത്തില്‍ ഗുരുതര പരിക്കേറ്റ കേശവനെ ശ്രീകുമാര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ശ്രീകുമാര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വധശ്രമ കേസില്‍ പ്രതിയാണ് ശ്രീകുമാര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page