കൊടിയമ്മയില്‍ കക്കൂസ് കുഴിയില്‍ കാട്ടുപന്നി വീണു; രക്ഷപ്പെടുത്താന്‍ ആരും എത്തിയില്ല; ഒടുവില്‍ കളക്ടര്‍ ഇടപെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി

കാസര്‍കോട്: വീടിന് സമീപത്തെ കക്കൂസ് ടാങ്കില്‍ കാട്ടുപന്നി വീണു. സാമൂഹ്യ പ്രവര്‍ത്തകനായ ഇബ്രാഹിം കൊടിയമ്മയുടെ ഉജാറില്‍ പണിയുന്ന വീടിന് സമീപത്തെ കക്കൂസ് കുഴിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കാട്ടുപന്നി വീണത്. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഒരടിയോളം വെള്ളം നിറഞ്ഞു നില്‍ക്കുന്ന കുഴിയില്‍ പന്നിയെ കണ്ടതെന്ന് ഇബ്രാഹിം പറഞ്ഞു. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിളിച്ച് വിവരം പറഞ്ഞു. വനം വകുപ്പ് അധികൃതരെ വിളിക്കാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിളിച്ചുവെങ്കിലും ആരും ഫോണെടുത്തില്ലെന്ന് ഇബ്രാഹിം പറഞ്ഞു. ഒടുവില്‍ ജില്ലാ കലക്ടറെ വിളിച്ച് വിവരം അറിയിച്ചു. തൊട്ടുപിന്നാലെ ബോവിക്കാനത്തുനിന്നും വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയെന്ന് ഇബ്രാഹിം പറഞ്ഞു. പത്തരയോടെ പന്നിയെ രക്ഷിച്ച് കൂട്ടിലാക്കി. പന്നിയെ കാട്ടില്‍ കൊണ്ടുപോയി വിടുമെന്ന് അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page