പുല്ലൂർ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ കവർച്ച; നിരവധി മോഷണ കേസുകളിൽ പ്രതികളായ യുവാക്കളെ പൂട്ടി അമ്പലത്തറ പൊലീസ്

കാഞ്ഞങ്ങാട്: പുല്ലൂർ പ്രദേശത്തെ ക്ഷേത്രങ്ങളിലും കടയിലും പൂട്ട് പൊളിച്ച് മോഷണം നടത്തിയ കേസിൽ രണ്ടു യുവാക്കളെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് കല്ലൂരാവി ഷഹീദ് ക്വാർട്ടേഴ്‌സിലെ മുഹമ്മദ് മുനവ്വീർ സി.കെ (18), പുല്ലൂർ മൂന്നാംമൈൽ മാവില ഹൗസിലെ എം മുഹമ്മദ് ഫാസിൽ ഷാൻ (18) എന്നിവരാണ് പിടിയിലായത്. ഈ മാസം 22, 23 തീയതികളിൽ പുല്ലൂർ മീങ്ങോത്ത് പെരുംതൃക്കോവിലപ്പൻ ക്ഷേത്രത്തിലും മൂന്നാംമൈലിലെ ‘മണ്ണടി സ്റ്റോർ’ എന്ന കടയിലും നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം പുല്ലൂർ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നടന്ന മോഷണക്കേസിലും പ്രതികൾക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. കാഞ്ഞങ്ങാട് കല്യാൺ റോഡിലുള്ള ഒരു അമ്പലത്തിലും, ചീമേനി ചെമ്പ്രകാനത്തുള്ള കടയിലും ഇവർ മോഷണം നടത്തിയതായും വ്യക്തമായി. ഇതിന് പുറമെ ജില്ലയിലുടനീളം ഇവർ പലയിടങ്ങളിലും മോഷണശ്രമം നാടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നീലേശ്വരത്തുനിന്ന് വാടകയ്‌ക്കെടുത്ത കാറിലെത്തിയാണ് പ്രതികൾ മോഷണം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത മറ്റൊരാൾക്കെതിരെയും നടപടികൾ സ്വീകരിച്ചുവരികയാണ്.
മുഹമ്മദ് മുനവ്വീറിനെതിരെ അമ്പലത്തറ, ചന്തേര, ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകൾ നിലവിലുണ്ട്. രണ്ടാം പ്രതി മുഹമ്മദ് ഫാസിൽ ഷാനിനെതിരെ അമ്പലത്തറ പൊലീസ് സ്റ്റേഷനിലെ വിവിധ മോഷണക്കേസുകളിൽ പങ്കാളിത്തമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
അമ്പലത്തറ സബ് ഇൻസ്പെക്ടർ എം സവ്യസാചിയുടെ നേതൃത്വത്തിലാണ് കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ജില്ലാ സ്‌കൂള്‍ കലോത്സവം: ഹൈസ്‌കൂള്‍ വിഭാഗം മലയാളം നാടക മത്സരത്തില്‍ വെള്ളിക്കോത്ത് സ്കൂളിന്റെ ‘ചിറകി ‘നു ഒന്നാം സ്ഥാനം; മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ച ആരാധ്യ മികച്ച നടി
Scroll to top

You cannot copy content of this page