നിലമ്പൂര്‍ -ഷൊര്‍ണ്ണൂര്‍ റൂട്ടിലോടുന്ന പാസഞ്ചര്‍ ട്രെയിനില്‍ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുര്‍വേദ ഡോക്ടര്‍ ഗായത്രി (25)ക്കാണ് പാമ്പ് കടിയേറ്റതായി പറയുന്നത്. ട്രെയിനിന്റെ ബര്‍ത്തില്‍ കിടക്കുകയായിരുന്നു ഗായത്രി. പാമ്പിനെ കണ്ടതായി യാത്രക്കാരും പറഞ്ഞു. യുവതിയെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് പാമ്പ് കടിച്ചതായി സ്ഥിരീകരിക്കാനായില്ല. എലിയായിരിക്കാമെന്നാണ് അവര്‍ സംശയിക്കുന്നത്. ട്രെയിന്‍ നിലമ്പൂരിലെത്തിയ ശേഷം വനംവകുപ്പ് ആര്‍ആര്‍ ടി സംഘവും കമ്പാര്‍ട്മെന്റില്‍ പരിശോധന നടത്തി. എന്നാല്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലും പാമ്പിനെ കണ്ടെത്തിയില്ല. റെയില്‍വേ പരിശോധനയും അന്വേഷണവും ആരംഭിച്ചു.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/asfhdba65454.jpg)