സാമൂഹിക പ്രതിബദ്ധത : കാഞ്ഞങ്ങാട് സൺറൈസ് ഹോസ്പിറ്റലിനു പ്രശംസാപത്രം

കാഞ്ഞങ്ങാട്: സാമൂഹിക പ്രതിബദ്ധതയിൽ കാഞ്ഞങ്ങാട് സൺ റൈസ് ഹോസ്പിറ്റൽ മാതൃക പകർന്നു. കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് നടത്തിയ ‘മൈ സിറ്റി – ആക്സിഡന്റ് ഫ്രീ സിറ്റി’ ക്യാമ്പയിനിൽ സൺ റൈസ് പങ്കുചേരുകയും സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ആശുപത്രിയുടെ മാതൃകാപരമായ പ്രവർത്തനത്തിന് സംഘാടകർ പ്രശംസാപത്രം സമ്മാനിച്ചു .  കേരള പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സഹകരണത്തോടെ പരിപാടിയുടെ ഭാഗമായി അപകട ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട അടിയന്തര ജീവൻരക്ഷാ രീതികളെക്കുറിച്ച് ഡോ. അരവിന്ദ് പ്രത്യേക ബോധവൽക്കരണ സെഷൻ നയിച്ചു. അപകടങ്ങൾ ഉണ്ടാകുമ്പോൾ പൊതുജനങ്ങൾക്ക് നൽകാനാകുന്ന പ്രഥമശുശ്രൂഷാ രീതികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു.കാഞ്ഞങ്ങാട് സൺറൈസ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. സോണിമോൾ കെ. റോട്ടറി ക്ലബ്ബ് പ്രതിനിധികളിൽ നിന്നും പ്രശംസാപത്രം ഏറ്റുവാങ്ങി. പദ്ധതിയുടെ വിജയത്തിന് സൺറൈസ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ m ഡോ. രാഘവേന്ദ്ര പ്രസാദ് ആശംസകൾ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page