വനാതിര്‍ത്തിയില്‍ ആടിനെ മേയ്ക്കാന്‍ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു

മൈസൂരു: ആടിനെ മേയ്ക്കാന്‍ വനാതിര്‍ത്തിയില്‍ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു.
മൈസൂരു ജില്ലയിലെ എച്ച്ഡി കോട്ടെ താലൂക്കിലെ മൂര്‍ബന്ദ് സ്വദേശി ചിക്കി (48) ആണ് മരിച്ചത്. ആടുകളെ മേയ്ക്കുന്നതിന് വേണ്ടി വനാതിര്‍ത്തിയിലുള്ള കുന്നിന്‍പ്രദേശത്ത് പോയതായിരുന്നു ചിക്കി. ഇവിടെ നിന്ന് തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ ഏറെ നേരം തിരച്ചില്‍ നടത്തി. ശനിയാഴ്ച വൈകീട്ടോടെ ഇവരെ കാണാതാവുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ രാത്രിവൈകുവോളം തെരച്ചില്‍ നടത്തിയിരുന്നു. വിവരമൊന്നുമില്ലാതായതോടെ വനംവകുപ്പിനെയും അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പും നാട്ടുകാരും ബന്ധുക്കളുമെല്ലാം നടത്തിയ തിരച്ചിലിനൊടുവിലാണ് പുലര്‍ച്ചെ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. കാര്യമായ രീതിയില്‍ കടുവയുടെ ആക്രമണം നേരിട്ട നിലയിലായിരുന്നു മൃതദേഹം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page