കാസര്‍കോട്: വീട്ടമ്മയെ കൃഷിക്കായി ഉപയോഗിക്കുന്ന കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എന്മകജെ ബജകുഡ്ലുവിലെ ഈശ്വര നായ്കിന്റെ ഭാര്യ ജയലക്ഷ്മി(57) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീടിന്ന് സമീപത്തെ തോട്ടത്തിലെ ആള്‍മറ തകര്‍ന്ന കുളത്തിലാണ് ഇവരെ വീണ നിലയില്‍ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പെട്ട വഴിയാത്രക്കാരും നാട്ടുകാരും വീട്ടമ്മയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അഭിലാഷ, ഗോപാലകൃഷ്ണ എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: രാമചന്ദ്ര, ബാലകൃഷ്ണ. കുമാര.







